സ്വർണവില 40,240 രൂപയായി വർധിച്ചു.

0
54

സ്വർണവില വീണ്ടും 40,000 കടന്നു. പവന് 400 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 40,240 രൂപയായി വർധിച്ചു. ഗ്രാമിന് 50 രൂപ വർധിച്ച് 5030 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 1811 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 82.64 മാണ്.ഒമ്പത് മാസത്തിനിടയിലെ ഉയർന്ന നിരക്കാണ് സ്വർണത്തിന് രേഖപ്പെടുത്തുന്നത്. 8 മാസത്തിനിടെ 250 ഡോളറിനടുത്ത് അന്താരാഷ്ട് വിപണിയിൽ സ്വർണ വില കുറഞ്ഞപ്പോൾ രൂപയുടെ വിനിമയ നിരക്കിലുണ്ടായ ഇടിവ് ഇന്ത്യയിൽ വില വർധനവിന് കാരണമാകുകയായിരുന്നു.കേരളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും 5000 രൂപയ്ക്ക് മുകളിലായിരുന്നു കഴിഞ്ഞ രണ്ട് ആഴ്ച്ചയിലേറെയായി സ്വർണ വില. എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണത്തിന്റെ ഭാവി വില 0.12 ശതമാനം ഉയർന്നു.

 

ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW

https://www.facebook.com/varthatrivandrumonline/videos/1531476560657373