കൊച്ചി: സ്വർണവിലയിൽ ആറ് ദിവസം കൊണ്ട് ഇടിഞ്ഞത് 1320 രൂപ. ഇന്ന് രാവിലെ ഒറ്റയടിക്ക് 440 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് 200 രൂപ കൂടി. എങ്കിലും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നത്തെ സ്വർണവില. രാവിലെ 9.20ന് പവന് 440 രൂപ കുറഞ്ഞ് 36,960 രൂപയായിരുന്നു. ഗ്രാമിന് 55 കുറഞ്ഞ് 4620 രൂപയുമായി.
എന്നാൽ, ഉച്ചക്ക് 12.30ന് പവന് 200 രൂപയും ഗ്രാമിന് 25രൂപയും കൂടി. ഇതോടെ, പവന് 37,160 രൂപയും ഗ്രാമിന് 4645 രൂപയുമായി.
ഈ മാസം ഒമ്പതിനായിരുന്നു ഏറ്റവും ഉയർന്ന വില -പവന് 38,280 രൂപയായിരുന്നു അന്ന്. തുടർന്ന് ഘട്ടംഘട്ടമായി വില കുറയുകയായിരുന്നു.2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രമിന് 5250 രൂപയും 42,000 രൂപയുമായിരുന്നു വില.