ജബൽപുർ: രാജസ്ഥാനിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹവുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. സ്വരൂപ് ഗഞ്ചിലെ റിസോർട്ടിൽ നവംബർ എട്ടിനു നടന്ന ദാരുണ സംഭവത്തിൽ ഹേമന്ദ് ബധാനെ (29) എന്ന മഹാരാഷ്ട്ര സ്വദേശിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി ജബൽപുർ പൊലീസ് അറിയിച്ചു.
ശിൽപ ജാരിയ എന്ന 21 കാരിയെയാണ് റിസോർട്ടിലെ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുണികൊണ്ടു മൂടിയ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ ബധാനെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹത്തെ മൂടിയ തുണി നീക്കി, ‘എന്നെ ഇനി ചതിക്കരുത്’ എന്ന് ബധാനെ പറയുന്ന ദൃശ്യവും പോസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിനുശേഷം അജ്മീറിലേക്കു കടക്കാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. പ്രതിയിൽനിന്ന് പെൺകുട്ടിയുടെ സ്വർണാഭരണങ്ങളും ഫോണും എ.ടി.എം കാർഡും 1.52 ലക്ഷം രൂപയും കണ്ടെടുത്തുവെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ, 37 കേസുകൾ നിലവിലുള്ള സ്ഥിരം കുറ്റവാളിയാണ് ഇയാളെന്നും മഹാരാഷ്ട്ര പൊലീസ് പറഞ്ഞു.
ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ
https://www.facebook.com/varthatrivandrumonline/videos/501646858674127