ചെറുപുഴ (കണ്ണൂർ): പാടിയോട്ടുചാൽ വാച്ചാലില്‍ യുവതിയെയും മൂന്നുമക്കളെയും സുഹൃത്തിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാടിയോട്ടുചാൽ വാച്ചാലില്‍ ശ്രീജ, മക്കളായ സൂരജ്, സുരഭി, സുജിത്, ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രാവിലെ ഏറെനേരമായിട്ടും വാതിൽ തുറക്കാത്തതിനാൽ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് ദാരുണസംഭവം പുറത്തറിഞ്ഞത്. ശ്രീജയും ഷാജിയും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്. ആബന്ധത്തിൽ അകൽച്ച തുടങ്ങിയതോടെയാണ് ഒപ്പം ജോലി ചെയ്യുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം സമീപത്തുള്ള ക്ഷേത്രത്തിൽ പോയി ഇരുവരും വിവാഹം ചെയ്തിരുന്നുവത്രെ.