ആറ്റിങ്ങൽ: ഫെഡറൽ ബാങ്കിന്റെ എടിഎം കൗണ്ടർ കത്തി നശിച്ചു. ദേശീയ പാതയിൽ ആലംകോട്ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു സംഭവം. അലാറവും പുകയും വരുന്നത് കണ്ടാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ഉടൻ തന്നെ ഫയർഫോഴ്സ്നെ വിവരം അറിയിക്കുകയും ചെയ്തു.ഫയർ ഫോഴ്സ് എത്തുമ്പോൾ ഏറെക്കുറെമെഷീൻ കത്തി നശിച്ചിരുന്നു. ബാങ്ക് അധികൃതരുംസംഭവം അറിഞ്ഞു സ്ഥലത്തെത്തിയിരുന്നു.അപകട കാരണം വ്യകതമല്ല. എത്ര രൂപയോളംനഷ്ട്മായെന്നും അറിവായിട്ടില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് കാരണം എന്ന് കരുതപ്പെടുന്നു