ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ലോക കപ്പ് പാക്കേജ് ആദ്യ സംഘം പുറപെട്ടു

0
79

ലോക കപ്പ് ആവേശത്തിൽ പങ്ക് ചേരുവാൻ ആറ്റിങ്ങൽ നിവാസികൾക്ക് അവസരം ഒരുക്കി ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റി. 12 കായിക പ്രേമികൾ ആണ് ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി ഒരുക്കിയ പാക്കേജിൽ ആദ്യ സംഘമായി ഫിഫ ലോക കപ്പിന് യാത്ര തിരിച്ചത്. വിമാന ടിക്കറ്റ്, ലോക കപ്പ് സന്ദർശന ടിക്കറ്റുകൾ, താമസ സൗകര്യം, അനുബന്ധ സംവിധാനങ്ങൾ എല്ലാം സൊസൈറ്റി ഒരുക്കി നൽകി. ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ് സൺ സ്റ്റാർ സ്പോർട്സ് ക്ലബ് പ്രസിഡൻ്റ് മനാസ് രാജിന് ടിക്കറ്റ് കൈമാറി പാക്കേജ് ഉൽഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ലാഭമോ യൂസർ ഫീയോ വാങ്ങതെ പൂർണ്ണമായും സൗജന്യമായാണ് കായിക പ്രേമികൾക്ക് ഉള്ള പാക്കേജ് ഒരുക്കിയത് എന്ന് സൊസൈറ്റി പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ പറഞ്ഞു.

 

 

തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

https://www.facebook.com/varthatrivandrumonline/videos/716913406086020