ബ്രസീലിനും പോർച്ചുഗല്ലിനും തോൽവി. ഗ്രൂപ് എച്ച് അവസാന റൗണ്ട് പോരാട്ടത്തിൽ പറങ്കിപ്പടയെ അട്ടിമറിച്ച് ദക്ഷിണ കൊറിയൻ പടയോട്ടം. പോർചുഗലിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തകർത്ത് കൊറിയ പ്രീ ക്വാർട്ടർ യോഗ്യത നേടി. മത്സരം തോറ്റെങ്കിലും രണ്ടു ജയവുമായി ആറു പോയന്‍റുള്ള പോർചുഗൽ ഗ്രൂപ് ചാമ്പ്യന്മാരായി.
ഉറുഗ്വായ്ക്കൊപ്പം പോയന്റ് നിലയിലും ഗോൾ ശരാശരിയിലും തുല്യതയിലായ കൊറിയ കൂടുതൽ ഗോൾ നേടിയതിന്റെ ആനുകൂല്യത്തിലാണ് പ്രീക്വാർട്ടറിലേക്ക് കുതിച്ചത്. കിം യങ് ഗോൺ (29ാം മിനിറ്റ്), ഹ്വാങ് ഹീ ചാൻ (90+1ാം മിനിറ്റ്) എന്നിവരാണ് കൊറിയക്കായി വലകുലുക്കിയത്. റികാർഡോ ഹോർത്തയാണ് (അഞ്ചാം മിനിറ്റ്) പോർചുഗലിന്‍റെ ആശ്വാസ ഗോൾ നേടിയത്.
പ്രമുഖരെയെല്ലാം ബെഞ്ചിലിരുത്തി യുവ നിരയെ കളത്തിലിറക്കിയ ബ്രസീലിന് കാമറൂൺ ഷോക്ക്. ഗ്രൂപ് ജിയിലെ അവസാന റൗണ്ട് പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂൺ ബ്രസീലിനെ അട്ടിമറിച്ചു.
തോറ്റെങ്കിലും ബ്രസീൽ തന്നെയാണ് ഗ്രൂപ് ചാമ്പ്യന്മാർ. സെർബിയയെ 2-3ന് വീഴ്ത്തി സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിലേക്ക് കയറി. ബ്രസീലിനും സ്വിറ്റ്സർലൻഡിനും ആറു പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ബ്രസീൽ മുന്നിലെത്തി. പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയാണ് ബ്രസീലിന്‍റെ എതിരാളികൾ.
വിഴിഞ്ഞത്തെ കലാപം ആർക്കുവേണ്ടി? സമരത്തിന്റെ പേരിലെ അക്രമങ്ങൾ
https://www.facebook.com/varthatrivandrumonline/videos/540715317536458