എട്ടാം വയസ്സിൽ പിതാവ് പീഡിപ്പിച്ചു: നടി ഖുശ്ബു

0
117

പിതാവ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി നടിയും ബി.ജെ.പി നേതാവും ദേശീയ വനിത കമീഷൻ അംഗവുമായ ഖുശ്ബു. പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് എട്ടാം വയസിൽ ലൈംഗികമായും ശാരീരികമായും പീഡനത്തിന് ഇരയായെന്ന് ഖുശ്ബു വെളിപ്പെടുത്തിയത്.

”ഒരു ആൺകുട്ടിയോ പെൺകുട്ടിയോ പീഡിപ്പിക്കപ്പെടുമ്പോൾ അവരുടെ ജീവിതത്തിലാണ് മുറിവേൽക്കുന്നത്. ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് എന്‍റെ അമ്മ കടന്നു പോയത്. ഭാര്യയെയും മകളെയും തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്‍റെ ജന്മാവകാശമായി കരുതിയ വ്യക്തിയായിരുന്നു പിതാവ്.

എട്ടാമത്തെ വയസിലാണ് പിതാവ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15-ാം വയസിൽ പിതാവിനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായി. മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് അത്തമൊരു നിലപാട് സ്വീകരിക്കാൻ ഞാൻ തയാറായതെന്നും” ഖുശ്ബു വ്യക്തമാക്കി.

”മാതാവ് തന്നെ വിശ്വസിക്കില്ലെന്ന ഭയമായിരുന്നു തനിക്ക്. ഭർത്താവ് ദൈവമാണെന്ന ചിന്താഗതിയുള്ള സമൂഹമായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാൽ, 15-ാം വയസിൽ പിതാവിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചു. പതിനാറാം വയസിൽ പിതാവ് തങ്ങളെ ഉപേക്ഷിച്ചെന്നും ഖുശ്ബു പറഞ്ഞു.