എൽദോസിനൊപ്പം അഭിഭാഷകരടക്കം നാലു പേരെയും പ്രതിയാക്കി

0
44

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ർ എം.​എ​ൽ.​എ എ​ൽ​ദോ​സ് പ​രാ​തി​ക്കാ​രി​യെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ അഭിഭാഷകർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ​ക്കൂ​ടി പൊ​ലീ​സ് പ്ര​തി​ചേ​ര്‍ത്തു. മൂ​ന്ന് അ​ഭി​ഭാ​ഷ​ക​രെ​യും ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ​യു​മാ​ണ് പ്ര​തി ചേ​ര്‍ത്ത​തെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ഭി​ഭാ​ഷ​ക​രാ​യ അ​ല​ക്സ്, സു​ധീ​ർ, ജോ​സ്, ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ രാ​ഗം രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണി​വ​ർ.

വ​ഞ്ചി​യൂ​രി​ലെ അ​ഭി​ഭാ​ഷ​ക​രു​ടെ ഓ​ഫി​സി​ൽ വെ​ച്ച് കേ​സ് ഒ​ത്തു​തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ത​ന്നെ മ​ർ​ദി​ച്ചെ​ന്നു​മു​ള്ള പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യി​ലാ​ണ് കേ​സ്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, കേ​സി​ൽ​നി​ന്ന്​ പി​ന്മാ​റാ​നാ​യി കൃ​ത്രി​മ​രേ​ഖ ച​മ​യ്ക്ക​ൽ, മ​ർ​ദ​നം എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് എ​ൽ​ദോ​സി​നെ​തി​രെ വ​ഞ്ചി​യൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. ഈ ​കേ​സി​ലാ​ണ് നാ​ലു​പേ​രെ​ക്കൂ​ടി പ്ര​തി ചേ​ര്‍ത്ത​ത്. കേ​സി​ൽ എ​ൽ​ദോ​സ്​ സ​മ​ർ​പ്പി​ച്ച മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പ​റ​യു​ന്ന​ത് കോ​ട​തി 31ലേ​ക്ക് മാ​റ്റി.

വെ​ള്ളി​യാ​ഴ്ച ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ക്കാ​ത്ത​ത് കോ​ട​തി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചു. പി​ന്നീ​ടാ​ണ്​ രൈ​കം​ബ്രാ​ഞ്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, ഇ​ത് ക​ള്ള​ക്കേ​സാ​ണെ​ന്ന്​ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട അ​ഭി​ഭാ​ഷ​ക​ൻ സു​ധീ​ർ ആ​രോ​പി​ച്ചു. ബ​ലാ​ത്സം​ഗ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച ശേ​ഷ​മാ​ണ് എ​ൽ​ദോ​സി​നെ​തി​രെ മ​റ്റൊ​രു കേ​സെ​ടു​ത്ത​ത്. പ​രാ​തി​ക്കാ​രി മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ മൊ​ഴി​യി​ലും അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രെ പ​രാ​തി​യി​ല്ല. എ​ൽ​ദോ​സി​ന്‍റെ വ​ക്കാ​ല​ത്തു​ള്ള​തി​നാ​ലാ​ണ് സ്ത്രീ​യു​മാ​യി സം​സാ​രി​ച്ച​തെ​ന്നും സു​ധീ​ർ പ​റ​യു​ന്നു.

 

തലസ്ഥാന നഗരം നീലച്ചിത്ര നിർമ്മാണത്തിലേക്ക് വഴിമാറുന്നോ? “Yesssma” വെബ്സീരിസിനെതിരെ ഉയരുന്ന ആരോപണൾക്ക് പിന്നിലെ സത്യമെന്ത്?

https://www.facebook.com/varthatrivandrumonline/videos/5479479532101570