വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബൈക്കിലെത്തിയ സംഘമാണ് മിഥിലാജ് , ഹഖ് മുഹമ്മദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചെയായിരുന്നു വെഞ്ഞാറമൂട്ടിൽ കൊലപാതകം നടന്നത്. മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ സി.പി.ഐ.എം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
വെഞ്ഞാറമൂട്ടിൽ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പൊലീസ് പിടികൂടിയത്. മുൻപും വധശ്രമക്കേസിൽ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വെഞ്ഞാറമൂട്ടിൽ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും റൂറൽ എസ്.പി പറഞ്ഞു.
അതേസമയം, വെഞ്ഞാറമൂട്ടിലേത് ആസൂത്രിത കൊലപാതകമാണെന്നും കോൺഗ്രസിന്റെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഐഎം ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ആലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ കൊലപാതകവുമായി ബന്ധമില്ലെന്നാണ് കോൺഗ്രസ് വാദം.
വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. കൊലയ്ക്ക് പിന്നിൽ യൂത്ത് കോൺഗ്രസുകാരാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.
എല്ലാ പ്രേക്ഷകർക്കും വാർത്താട്രിവാൻഡ്രത്തിന്റെ ഓണാശംസകൾ
https://www.facebook.com/varthatrivandrumonline/videos/324011332135299/