ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്ന ഇരട്ടപ്പന ക്ഷേത്രത്തിൽ മോഷണം നടത്തിയ മോഷ്ടാവിനെ കൗൺസിലറുടെ നേതൃത്വത്തിൽ പിടികൂടി. രാത്രി 10.45 കൂടിയാണ് ക്ഷേത്രത്തിനു സമീപത്തെ ചന്ദ്രൻസ് അപ്പാർട്ട്മെന്റ് ഉടമ ഇരുപതാം വാർഡ് കൗൺസിലർ സുഖിലിനെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരുമൊത്തു നടത്തിയ തിരച്ചിലിൽ ക്ഷേത്രസമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മോഷ്ടാവിനെ കൗൺസിലറുടെ നേതൃത്വത്തിൽ പിടികൂടി ആറ്റിങ്ങൽ പോലീസിന് കൈമാറി.
നിരവധി ക്ഷേത്രകവർച്ച കേസിൽ പിടികിട്ടാപുള്ളികൂടിയാണ് പ്രതിയെന്ന് പോലീസ് പറയുന്നു. ക്ഷേത്രത്തിൽ പോലീസ് ഫോറൻസിക് വിഭാഗം ഇന്ന് പരിശോധന നടത്തി.
“ഒരമ്മയ്ക്ക് സ്വന്തം മകനോട് ഇങ്ങനെ ചെയ്യാൻ കഴിയുമോ”? കേരളം മുഴുവൻ ചോദിച്ച ഈ ചോദ്യത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങളിലേക്ക് ഒരു അന്വേഷണം
[fb_plugin video href=”https://www.facebook.com/107537280788553/videos/121969033096591″ ]