അനന്തപുരിയിൽ വീണ്ടും ക്രിക്കറ്റ് മാമാങ്കം

0
59

തിരുവനന്തപുരം: നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശ് പര്യടനം പൂർത്തിയാകുന്നതിന് പിന്നാലെ ഇന്ത്യൻ ടീമിന് കളിക്കാനുള്ളത് മൂന്ന് രാജ്യങ്ങളുമായുള്ള പരമ്പരകൾ. ഇന്ത്യയിൽ വെച്ചാണ് മൂന്ന് പരമ്പരകളും. ജനുവരി മൂന്നിന് മുംബൈയിൽ ശ്രീലങ്കക്കെതിരായ ട്വന്‍റി20യോടെ മത്സരങ്ങൾക്ക് തുടക്കമാകും.

ശ്രീലങ്കക്കെതിരെ മൂന്ന് വീതം ട്വന്‍റി20യും ഏകദിനവുമാണ് കളിക്കുക. ജനുവരി 15ന് അവസാന ഏകദിനം തിരുവനന്തപുരത്തുവെച്ചാണ്. ന്യൂസിലാൻഡ് പരമ്പരയിലെ ആദ്യ ഏകദിനം ജനുവരി 18ന് ഹൈദരാബാദിലാണ്. മൂന്ന് വീതം ട്വന്‍റി20യും ഏകദിനവും കളിക്കും.

ആസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ നാല് ടെസ്റ്റും മൂന്ന് ഏകദിനവുമാണുള്ളത്. ആദ്യ ടെസ്റ്റ് ഫെബ്രുവരി ഒമ്പതിന് നാഗ്പൂരിലാണ്. മത്സരങ്ങൾക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. അതേസമയം, കളിക്കാർക്ക് ആവശ്യത്തിനുള്ള വിശ്രമം പോലും ലഭിക്കാത്ത ഷെഡ്യൂളാണ് ഇതെന്ന് വിമർശനമുയർന്നിട്ടുണ്ട്. മേയിൽ ഐ.പി.എൽ കൂടി ആരംഭിക്കുന്നതോടെ തുടർച്ചയായ മത്സരങ്ങളാണ് താരങ്ങളെ കാത്തിരിക്കുന്നത്.

 

26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം

https://www.facebook.com/varthatrivandrumonline/videos/1182552315951347