തിരുവനന്തപുരം: തലസ്ഥാനത്ത് സി.പി.എം നേതാക്കളുടെ വീടിന് നേരെ അർദ്ധരാത്രി അക്രമം.ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകർ ആണ് അക്രമത്തിന് പിന്നിൽ എന്ന് സി.പി.എം ആരോപിച്ചു. വെങ്ങാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീട് അടിച്ചു തകർത്തു. മുൻ വാർഡ് മെമ്പറും കൂടിയായ അഡ്വ. രാജയ്യൻ്റെ വീടും, വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമി സംഘം അടിച്ചു തകർത്തു. ചാവക്കാട് താമസിക്കുന്ന രാജയ്യൻ്റെ വീട്ടിലേക്ക് ഇന്നലെ അർദ്ധ രാത്രിയാണ് അക്രമം നടന്നത്.