കൊയിലാണ്ടിയില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി വെട്ടേറ്റുമരിച്ചു

0
540

സി.പി.എം. കൊയിലാണ്ടി സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയല്‍ പി.വി. സത്യനാഥൻ (62) വെട്ടേറ്റുമരിച്ചു.വ്യാഴാഴ്ച രാത്രി പത്തുമണിയോടെ പെരുവട്ടൂർ മുത്താമ്ബി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) സ്റ്റേഷനില്‍ കീഴടങ്ങിയതായി പോലീസ് അറിയിച്ചു. വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ക്ഷേത്രത്തിനു സമീപത്തിരുന്ന് ഗാനമേള കേള്‍ക്കുന്നതിനിടയിലായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു