തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം 2021 മാർച്ചിൽ നടത്തിയ കണ്ടൻസ്ഡ് ഡിപ്ലോമാ ഇൻ ജേർണലിസം പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉണ്ണികൃഷ്ണദാസ് വി ഒന്നാം റാങ്കും കീർത്തി വി സാഗർ രണ്ടാം റാങ്കും അനില ആർ മൂന്നാം റാങ്കും നേടി. ഫലം www.keralapressclub.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.