ചിറയിൻകീഴ് മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡുകളും പാലങ്ങളും മന്ത്രി നാടിന് സമർപ്പിച്ചു

0
53

ചിറയിൻകീഴ് മണ്ഡലത്തിലെ    കഠിനംകുളം കായലിനു കുറുകെ പുനർനിർമ്മിച്ച പുതുക്കുറിച്ചി പാലവും വെട്ടുറോഡ് സെന്റ് ആൻഡ്റൂസ് റോഡും,  മംഗലപുരം പഞ്ചായത്തിലെ   മുറിഞ്ഞപാലവും, തോന്നയ്ക്കൽ – കലൂർ മഞ്ഞമല റോഡും, തോന്നയ്ക്കൽ – വാലിക്കോണം വെയിലൂർ റോഡും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് നാടിന് സമർപ്പിച്ചു. സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിയ്ക്ക്   അടുത്ത വർഷത്തിൽ തുടക്കം കുറിക്കുമെന്ന്  മന്ത്രി പറഞ്ഞു.

തീരദേശ ഹൈവേയെയും കണിയാപുരത്തേയും ബന്ധിപ്പിക്കുന്ന   പുതുക്കുറിച്ചി പാലത്തിലൂടെ രണ്ട് വരി  ഗതാഗതം സാധ്യമാകുന്നു. അഞ്ച് കോടി രൂപയാണ് പദ്ധതിചെലവ്. ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിലുള്ള നടപ്പാത സൗകര്യവുമുണ്ട്. വേളി, കഴക്കൂട്ടം, പെരുമാതുറ, കഠിനംകുളം, കണിയാപുരം തുടങ്ങിയ  അനുബന്ധ പ്രദേശങ്ങളെ പാലം ബന്ധിപ്പിക്കുന്നു. രണ്ട് കോടി രൂപ വിനിയോഗിച്ച് വീതി കൂട്ടി പുനർ നിർമ്മിച്ച മുറിഞ്ഞ പാലം ദേശീയപാതയെയും വേങ്ങോട്-പോത്തൻകോട് ഭാഗങ്ങളെയും  ബന്ധിപ്പിക്കുന്നു.

ഇതിനോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത അപ്രോച്ച് റോഡുകളെല്ലാം ബി എം. ബിസി നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. വി. ശശി എം. എൽ. എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തൃതല പഞ്ചായത്ത് പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

 

ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ

https://www.facebook.com/varthatrivandrumonline/videos/501646858674127