ആറ്റിങ്ങൽ: അഴൂരിൽ താറാവ് ഫാമില്‍ പക്ഷി പനി സ്ഥിതികരിച്ചു. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി അരോഗ്യവകുപ്പ്. അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി കടവിന് സമീപത്ത് മരയ്ക്കാര്‍ വിളാകത്ത് അമലേഷിന്റെ താറാവ് ഫാമിലാണ് അരോഗ്യ വകുപ്പ് പക്ഷിപനി സ്ഥിതികരിച്ചത്. ഒരാഴ്ച്ച മുമ്പ് ഫാമിനെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിനെ തുടര്‍ന്ന നടത്തിയ അനേഷ്ണത്തിലാണ് പക്ഷി പനി പടര്‍ന്ന വിവിരം പുറത്തറിഞ്ഞത. അമലേഷ് വര്‍ഷങ്ങളായി നടത്തുന്ന താറവ് ഫാമില്‍ എണ്ണുറോളം താറാവുകളും മുന്നുറ് കോഴികളുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച്ച താറാവുകള്‍ കൂട്ടത്തോടെ ചത്തു വീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന മൃഗസംരക്ഷണ വകുപ്പ് അതികൃതര്‍ സാമ്പിളുകള്‍ ശേഖരിച്ച് പാലോട് വെറ്റിനറി ലാബില്‍ അയച്ചു. ഇവിടെ നടത്തിയ പരിശോദനയില്‍ പക്ഷിപനി സ്ഥിതികരിച്ചിരുന്നു. തുടര്‍ന്ന് സാമ്പിള്‍ ദേശീയ വെറ്റിനറി ലാബിലേയ്ക്ക് അയക്കുയുണ്ടായി. കഴിഞ്ഞ ദിവസം പരിശോധന ഫലം പോസിറ്റിവ് എന്ന ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കയത്.
അഴൂര്‍ പഞ്ചായത്തിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള വളര്‍ത്തുമൃഗങ്ങളുടെ സെന്‍സസ് എടുത്ത് വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അതികൃതര്‍. പക്ഷികളില്‍ നിന്ന് വളരെ വേഗം മനുഷ്യരിലേയ്ക്ക് പടര്‍ന്ന പിടിക്കുന്ന രോഗമായതിനാല്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്ത അവലോകന യോഗത്തിന് പിന്നാലെ ഞായറാഴ്ച പഞ്ചായത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം നടക്കുമെന്ന് അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ അനില്‍കുമാര്‍ പറഞ്ഞു. സമീപ മേഖലകളിലും ആശങ്ക വർധിച്ചിട്ടുണ്ട്. പല പൗൾട്രി ഫാമുകളിലും കോഴികൾ വലിയ തോതിൽ ചത്തതായി റിപ്പോർട്ടുണ്ട്. കാലാവസ്ഥ മാറ്റം കൊണ്ട് ഉള്ളത് ആണെന്ന് ആണ് ഇവർ കരുതിയിരുന്നത്. പക്ഷി പനി സ്ഥിരീകരിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്. പുതിയതായി കോഴിയെ എടുക്കുന്നതും പല പൗൾട്രി ഫാമുകളും നിർത്തി വെച്ചു.
ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ
https://www.facebook.com/varthatrivandrumonline/videos/2184376778411958