കടയ്ക്കാവൂരിൽ ബീനാ രാജീവ് കോൺഗ്രസ് വിട്ടു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും രാജിവെച്ചു

0
53

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ് രാജി വെച്ചു. കോൺഗ്രസിനുള്ളിലെ ഗ്രൂപിസത്തിൻ്റെ ഭാഗമായുള്ള തർക്കങ്ങൾ ആണ് രാജിക്ക് കാരണം. പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങളിൽ സി.പി.എമ്മിന് ഒപ്പം നിന്നു എന്ന രീതിയിൽ കോൺഗ്രസ്സ് കമ്മിറ്റിയിൽ ബീന രാജീവിനെ വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് ആണ് പാർട്ടി മെംബർഷിപ്പ് ഉൾപെടെ രാജിവെച്ചത്. നിലവിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്ന ബീന നേരത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു. സമീപ കാലത്ത് നിരവധി നേതാക്കൾ പഞ്ചായത്തിൽ കോൺഗ്രസ്സ് രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു.

 

വിവാദമുഖങ്ങളായി നയൻസും വിക്കിയും;വാടകഗർഭധാരണത്തിന്റെ പേരിൽ വിവാദത്തിലായ പ്രമുഖർ