ആറ്റിങ്ങൽ: ഏഴു വേദികളിലായി നടക്കുന്ന കലാമത്സരങ്ങൾ ചൊവ്വാഴ്ച നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾ സൗഹൃദത്തിന്റെ മത്സരങ്ങൾ ആയിരിക്കണമെന്നും മത്സരഫലങ്ങളെ സ്പോർട്സ്മാൻ സ്പിരിറ്റോടുകൂടി കാണുന്നതിന് രക്ഷകർത്താക്കളും വിദ്യാർത്ഥികളും തയ്യാറാകണമെന്നും എം.പി ഓർമ്മിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കഥാകൃത്ത് നാഷിദ് എം.ഫാമി മുഖ്യ അതിഥി ആയിരുന്നു.
പ്രിൻസിപ്പൽ എസ്.അജിത സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ സുനിൽകുമാ നന്ദിയും പറഞ്ഞു. നഗരസഭ വാർഡ് കൗൺസിലർ സുജി.എസ്സ്, പി.ടി.എ പ്രസിഡണ്ട് വിജുകുമാർ വി.എസ്, എ.ഇ.ഒ ഇ.വിജയകുമാരൻ നമ്പൂതിരി, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഹസീന, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികളുടെ കൺവീനർമാർ യോഗത്തിൽ സന്നിഹിതരായിരുന്നു. വ്യാഴാഴ്ച നാലുമണിക്ക് നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.ശശി എം.എൽ.എ സമ്മാനവിതരണം നടത്തും. നഗരസഭയുടെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, നഗരസഭ പ്രതിപക്ഷ നേതാവ് സന്തോഷ് എസ്സ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി
https://www.facebook.com/varthatrivandrumonline/videos/864057701704243