അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് അടുത്ത മാസം കൈമാറും

0
156

തിരുവനന്തപുരം: ∙അന്താരാഷ്ട്ര  വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് അടുത്ത മാസം കൈമാറും. അടുത്ത 25നകം കൺസഷൻ എഗ്രിമെന്റ് ഒപ്പിടാനുള്ള നടപടിക്രമങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങി. തിരുവനന്തപുരത്തിനൊപ്പം ജയ്പുർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും കൈമാറും. പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിൽ 50 വർഷത്തേക്കാണ് നടത്തിപ്പ് കരാർ.




അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്സ് ലിമിറ്റഡ് (എ–ടിയാൽ) ആണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുക. കൈമാറ്റത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി രണ്ടാഴ്ച മുൻപ് ലഭിച്ചിരുന്നു. മംഗളൂരു, ലക്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഒക്ടോബറിൽ അദാനി ഗ്രൂപ്പിനു കൈമാറിയിരുന്നു.

വിമാനത്താവളം അദാനിക്കു കൈമാറുന്നതു ചോദ്യം ചെയ്ത റിട്ട് ഹർജി തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.



പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി തലസ്ഥാന നഗരം…

[fb_plugin video href=”https://www.facebook.com/107537280788553/videos/308049507260926″ ]