ഹർത്താലുമായി സഹകരിക്കില്ല, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

തിരുവനന്തപുരം : ബി ഡി എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജേക്കബ്ബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേസിന്റെ അന്വേഷണം ശരിയായ ദിശയിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തുളള വ്യക്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതിനോട് യോജിപ്പില്ല.

ഏകോപന സമിതിയില്‍ അംഗങ്ങളായിട്ടുള്ള മുഴുവന്‍ വ്യാപാരികളും പതിവ് പോലെ നാളെയും കടകള്‍ തുറക്കുമെന്നും പി സി ജേക്കബ്ബ് വ്യക്തമാക്കി.

അതേ സമയം, ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ചേർന്നാണ് ഹര്‍ത്താല്ലിനു ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹര്‍ത്താലില്‍ നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.

നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു.

മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. കണ്ണൂര്‍ ഡെന്റല്‍ കോളേജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റാണ്. ട്രസ്റ്റ് ഉടമ ജബ്ബാര്‍ ഹാജിയുടെ പേരില്‍ ഇതിനകം നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിന്‍ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ത്താല്‍

Latest

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്-...

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക്...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി...

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ...

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം.

​​ 'മാവേലി നാടുവാണ കാലം' ഓർമ്മിപ്പിച്ച് വിപുലമായ ആഘോഷം ​ചിറയിൻകീഴ്: ഉള്ളവനും ഇല്ലാത്തവനും...

ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് മുതൽ

ഓണം വരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെയും...

കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബര്‍ കാര്‍ ഗുണ്ട തട്ടിയെടുത്തു.

ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച്‌ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത...

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികൻ മരിച്ചു.

കെഎസ്‌ആർടിസി ബസ്സില്‍ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലോട് കെഎസ്‌ആർടിസി...

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലാണ്...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലില്‍ വൈ എസ് അൻവർ (48) ആണ് മരിച്ചത്.ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ്...

LEAVE A REPLY

Please enter your comment!
Please enter your name here