പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ എക്സൈസ് തീരുവ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്തുകോൺഗ്രസ്സ് പ്രതിഷേധം

0
433

പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വാളക്കാട് പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. ധർണാ സമരം കെപിസിസി നിർവാഹക സമിതി അംഗം ശ്രീ എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്ന സാഹചര്യത്തിൽ, വിലക്കുറവിന്റെ ആനുകൂല്യം സാധാരണ ഉപഭോക്താവിന് ലഭ്യമാകാതെ പെട്രോളിയം കമ്പനികൾ വഴി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് എം.എ. ലത്തീഫ് അഭിപ്രായപ്പെട്ടു.


യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻറ് എം എസ് അഭിജിത്ത് അധ്യക്ഷനായ ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീകണ്ഠൻനായർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇളമ്പ ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ, ചെമ്പൂര് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ശശിധരൻ നായർ, യൂത്ത് കോൺഗ്രസ് നേതാക്കളായ രജനീഷ് പൂവക്കാടൻ, എസ്. സുജിത്ത്, ശ്രീജിത്ത് ലാൽ, അനന്ദു, പ്രമദ്, ശരത്, യദു, സുജീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.