രാജ്യത്ത് റെയിൽ ഗതാഗതം നാളെമുതൽ ആരംഭിക്കും

0
774

രാജ്യത്ത് നാളെമുതൽ റെയിൽ ഗതാഗതം ആരംഭിക്കും. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് ബുധനാഴ്ച സര്‍വ്വീസ് നടത്തുന്ന തീവണ്ടിക്ക് സംസ്ഥാനത്ത് മൂന്ന് സ്‌റ്റോപ്പുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് ഇന്ത്യന്‍ റെയില്‍ വേ. കേരളത്തില്‍ കോഴിക്കോട്, എറണകുളം , തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമാകും സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുക എന്ന് ഇന്ത്യന്‍ റെയില്‍ വേ അറിയിച്ചു. കേരളത്തില്‍ സ്റ്റോപ്പുകളുടെ എണ്ണം ചുരുക്കാനുള്ള കാരണം വ്യക്തമല്ല. കൊങ്കണ്‍ പാതവഴിയാണ് ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള തീവണ്ടി സര്‍വ്വീസ്.

ഡല്‍ഹി -തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരം- ഡല്‍ഹി ട്രെയിന്‍ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും സര്‍വ്വീസ് നടത്താനാണ് ആലോചന. തിരുവനന്തപുരത്ത് നിന്നുള്ള ആദ്യ ട്രെയിന്‍ മെയ് 15 നും സര്‍വ്വീസ് നടത്തുമെന്നാണ് സൂചന.

ഇന്ന് വൈകീട്ട് മുതല്‍ റെയില്‍ വേ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഐആര്‍ടിസിയുടെ വെബ്സൈറ്റിലൂടെയാണ് ടിക്കറ്റ് വില്‍പ്പന.