പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച് വീട്ടമ്മ ജീവനൊടുക്കി.

0
138

തിരുവനന്തപുരത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച് വീട്ടമ്മ ജീവനൊടുക്കി. ആക്കുളം സ്വദേശി വിജയകുമാരിയാണ് തൂങ്ങി മരിച്ചത്.

ക്ഷേത്രവുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ വിജയകുമാരിക്ക് മര്‍ദനമേറ്റിരുന്നു. പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ല.

ഈ മനോവിഷമത്തിലാണ് ക്ഷേത്ര ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നു കുറിപ്പ് എഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തത്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു വിജയകുമാരി വീട്ടില്‍ തൂങ്ങി മരിച്ചത്. പൊലീസിന് നല്‍കിയ പരാതിയില്‍ കൃത്യമായ നിയമ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യ. മരിക്കും മുമ്പ് മെഡിക്കല്‍ കോളജ് സി.ഐക്ക് ശബ്ദ സന്ദേശം അയക്കുകയും ചെയ്തു.

തൊട്ടടുത്ത ക്ഷേത്രവുമായി വിജയാകുമാരിക്ക് വസ്തു തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ക്ഷേത്ര ഭാരവാഹികള്‍ വസ്തുവിലെ സര്‍വേ കല്ല് പിഴുതു കളഞ്ഞു.

ഇത് ചോദ്യം ചെയ്തപ്പോള്‍ മണ്‍വെട്ടി കൊണ്ട് ക്ഷേത്ര ഭാരവാഹികള്‍ വിജയകുമാരിയെ മര്‍ദ്ദിച്ചു. പരുൂക്കേറ്റ് ആശുപത്രിയിലായി. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി എടുത്തില്ല.

മര്‍ദിച്ചവര്‍ വീണ്ടും എത്തി ഭീഷണിപ്പെടുത്തി. ഇതോടെയാണ് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നു കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്തത്