കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി. ബസിൽ വെടിയുണ്ട, സംഭവത്തിൽ ദുരൂഹത

0
65

കാട്ടാക്കട : കെ.എസ്.ആർ.ടി.സി. ബസിൽ വെടിയുണ്ട, സംഭവത്തിൽ ദുരൂഹത. യാത്രക്കാരിക്ക് ആണ് വെടിയുണ്ട കിട്ടിയത്. കഴിഞ്ഞദിവസം രാവിലെ പാപ്പനംകോട് ഡിപ്പോയിൽനിന്ന്‌ കാട്ടാക്കടയിലേക്കുവന്ന ബസിലെ സീറ്റിനടിയിൽ നിന്നുമാണ് വെടിയുണ്ട കിട്ടിയത്. ബസ് അഞ്ചുതെങ്ങിൻമൂട്ടിൽ എത്തിയപ്പോൾ സീറ്റിനടിയിൽനിന്നും ഒരു യാത്രക്കാരി എടുത്ത് കണ്ടക്ടർക്ക് കൈമാറിയ വെടിയുണ്ട അധികൃതർ കാട്ടാക്കട പോലീസിന് കൈമാറി.കാട്ടാക്കട പോലീസ് ബാലിസ്റ്റിക് വിദഗ്ധരെ വരുത്തി നടത്തിയ പരിശോധനയിൽ കേന്ദ്ര സേനകൾ മുൻകാലത്ത് ഉപയോഗിച്ചിരുന്ന ഇന്ത്യൻ നിർമിത 7.62 എം.എം. വെടിയുണ്ടയാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ കേസെടുത്ത് വെടിയുണ്ട കാട്ടാക്കട കോടതിയിൽ ഹാജരാക്കി. വെടിയുണ്ട യുമായി സഞ്ചരിക്കവെ ബസിൽ നഷ്ട്ട പെട്ടത് ആണെന്ന് കരുതുന്നു.

 

ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും

https://www.facebook.com/varthatrivandrumonline/videos/906028633729617