കാട്ടാക്കട മേഖലയിൽ ഓട്ടോറിക്ഷയിൽ കറങ്ങി കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ഒരാളെ കാട്ടാക്കട എക്സൈസ് സംഘം പിടികൂടി. മാറനല്ലൂർ കൂവളശ്ശേരി ഗുരുമന്ദിരത്തിനു സമീപം മോഹനനെ(64)യാണ് അറസ്റ്റുചെയ്തത്.110 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഇയാൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയതിന് അരുവിക്കര സാജു നിവാസിൽ സജു(44)വിനെതിരേ കേസെടുത്തതായി എക്സൈസ് അറിയിച്ചു. ലഹരി വിൽപ്പന സംബന്ധിച്ച പരാതികൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 0471-2292443 എന്ന നമ്പരിലേക്കു പൊതുജനങ്ങൾക്ക് വിളിക്കാം.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617