തിരുവനന്തപുരം ജില്ലയിലെ തൊഴിൽ അവസരങ്ങൾ

0
183

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്‌സ് ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നാല് ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം ചെട്ടിവിളാകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 23നാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, എന്നാല്‍ ബിരുദം നേടിയിരിക്കാന്‍ പാടില്ല. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ആയ ഫോഗ്ഗിങ്, സ്‌പ്രേയിങ് എന്നിവയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ ഉള്ളവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ബയോഡേറ്റ, തിരിച്ചറിയല്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 9.30ന് ഹാജരാകണമെന്ന് ചെട്ടിവിളാകം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഡിസംബര്‍ 23ന് രാവിലെ 10.30 വരെ മാത്രമായിരിക്കും.

കണ്ടിജന്റ് വര്‍ക്കേഴ്‌സ് നിയമനം

ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കണ്ടിജന്റ് വര്‍ക്കേഴ്സിനെ നിയമിക്കുന്നു. അഞ്ച് ഒഴിവുകളാണുള്ളത്. ദിവസവേതന അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. ഏഴാം ക്ലാസ് പാസായ ബിരുദം നേടിയിട്ടില്ലാത്തവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാകണം. താല്പര്യമുള്ളവര്‍ ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12 മണി വരെ കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡുകളുടെയും അസ്സലും പകര്‍പ്പുമായി പങ്കെടുക്കണമെന്ന്മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കണ്ടിജന്റ് വര്‍ക്കേഴ്സിനെ നിയമിക്കുന്നു

പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ കണ്ടിജന്റ് വര്‍ക്കേഴ്സിനെ നിയമിക്കുന്നു. ഡെങ്കിപനി/ ചിക്കുന്‍ഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായാണ് നിയമനം. 90 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെ പൂന്തുറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അപേക്ഷകര്‍ ഏഴാം ക്ളാസ് പാസായിരിക്കണം. എന്നാല്‍ ബിരുദം നേടിയിരിക്കുവാന്‍ പാടില്ല. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. പ്രായം 18 നും 45 നും മദ്ധ്യേ ആയിരിക്കണം.

 

ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും

https://www.facebook.com/varthatrivandrumonline/videos/906028633729617