നാവായിക്കുളത്ത് ജനവാസ മേഖലകളിൽ കക്കൂസ് മാലിന്യം നിക്ഷേപം. 

0
80

കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ തിങ്ങി പാർക്കുന്ന മേഖലകളിൽ കക്കൂസ് മാലിന്യം നിക്ഷേപം. പൊലീസും ഭരണകൂടങ്ങളും നിസ്സഹായത പ്രകടിപ്പിക്കുന്നു. ഇത് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കപ്പാംവിള മുക്കുകട റോഡിൽ പയറ്റുവിളക്ക് സമീപത്തെ ജനവാസ മേഖലയിൽ 200 മീറ്ററോളം ഭാഗത്ത് വൻ തോതിൽ മാലിന്യം ഒഴുക്കിയത്. ടാങ്കർ ലോറിയിൽ ശേഖരിക്കുന്ന സെപ്റ്റിക് ടാങ്ക് മാലിന്യം പൊതു നിരത്തിലും മറ്റും ഒഴുക്കി കളയുകയാണ് മാലിന്യം നിക്ഷേപകർ ചെയ്യുന്നത്. ദുർഗന്ധം കാരണം നാട്ടുകാർ ദുരിതത്തിലായി. ചാവർകോട് മലച്ചിറതോട്ടിന്റെ വശങ്ങളിലും ശുചിമുറി മാലിന്യം തള്ളി. ഒരേ വാഹനത്തിൽ എത്തിച്ച മാലിന്യം രണ്ടിടങ്ങളിൽ ഒഴുക്കിയതകും എന്ന് കരുതപ്പെടുന്നു. തൊഴിലുറപ്പ് തൊഴിലാളികൾതോടിന്റെ ഭാഗങ്ങൾ വൃത്തിയാക്കാൻ ഇരിക്കെ ആണ് സംഭവം. ഇതു മൂലം ആഭാഗത്തെ തൊഴിലുറപ്പ് ജോലികൾ നിർത്തി വച്ചതായി വാർഡ് അംഗം പറഞ്ഞു. ഒരിടവേളക്ക്ശേഷം വീണ്ടും ശുചി മുറി മാലിന്യം തള്ളിയതിൽ പ്രതിഷേധം ശക്തമാണ്. പൊലീസിൽപരാതി നൽകിയപ്പോൾ ആളെ കണ്ടെത്തി കൊടുത്താൽ നടപടി എടുക്കാം എന്നമറുപടിയാണ് ലഭിച്ചത്. പഞ്ചായത്തിൽ പറഞ്ഞപ്പോൾ ഞങ്ങൾ എങ്ങനെപിടികൂടും എന്ന് പറഞ്ഞ് അവരും കയ്യൊഴിഞു.

നാല് മാസം മുൻപാണ് തൃക്കോവിൽ വട്ടം പാടശേഖരത്തിലും സമീപത്തെ തോട്ടിലുംശുചിമുറി മാലിന്യം ഒഴുക്കിയത്. സംഭവത്തിൽ പാടശേഖര സമിതി ബന്ധപ്പെട്ടവർക്ക്പരാതി നൽകി എങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. നാവായിക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അടിക്കടി ശുചിമുറി മാലിന്യം ഉൾപ്പെടെ ഉള്ളവ തള്ളുന്നതിൽ ശക്തമായ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. പലപ്പോഴുംനാട്ടുകാർ സംഘടിച്ച് രാത്രി സമയങ്ങളിൽ ഇത്തരക്കാരെ പിടികൂടാൻ ശ്രമിച്ചെങ്കിലുംവിജയിച്ചില്ല. നാട്ടുകാർ ഒളിഞ്ഞിരിക്കുന്ന വിവരം പോലും ഇത്തരക്കാർക്ക് രഹസ്യമായി കണ്ടെത്താൻ സംവിധാനം ഉള്ളതായും സംശയിക്കുന്നു. പൊലീസിന് സിസിടിവി ക്യാമറകൾ പരിശോധിച്ചു ഇത് വഴി രാത്രി കടന്നു വന്ന ടാങ്കർ ലോറികൾ കണ്ടെത്തി അന്വേഷിച്ചാൽ പ്രതികളെ പിടികൂദുവാൻ കഴിയും. എന്നാല് അന്വേഷണത്തിനോ വിവര ശേഖരണത്തിനോ പോലീസ് തയ്യാറല്ല. നാവായിക്കുളത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം വേണം എന്ന ആവശ്യം ഉയർത്തി ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.

 

നൻപകൽ നേരത്ത് മയക്കം; iffk യിലെ മമ്മൂട്ടി ചിത്രം കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നു

https://www.facebook.com/varthatrivandrumonline/videos/5471070866323708