സംസ്ഥാനത്ത് സ്വർണവില 40,000 തൊടുന്നു. വിലയിൽ ഇന്നലെ മാറ്റമില്ലായിരുന്നെങ്കിൽ ഇന്ന് 200 രൂപയാണ് വർധിച്ചത്. ബുധനാഴ്ച പവന് 160 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39,800 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 25 രൂപയാണ് ഉയർന്നത്. വിപണിയിൽ ഇന്നത്തെ വില 4975 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. വിപണിയിലെ വില 4115 രൂപയാണ്.
വെള്ളിയുടെ വിലയിലും വർധനയുണ്ട്. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിലയിൽ ഒരു രൂപയാണ് വർധന. വിപണിയിൽ നിലവിൽ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 72 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347