സ്വർണവില വീണ്ടും വർധിച്ചു.

0
49

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 20 രൂപ വർധിച്ച് 4945 രൂപയായി. 39,560 രൂപയാണ് പവന്റെ വില. കഴിഞ്ഞ ദിവസവും സ്വർണവില വർധിച്ചിരുന്നു. 400 രൂപയാണ് വെള്ളിയാഴ്ച വർധിച്ചത്.അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 1800 ഡോളർ കടന്നിരുന്നു. യു.എസിൽ സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യത കൂടുതൽ സുരക്ഷിതമായ നിക്ഷേപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ഇത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇതിനൊപ്പം പലിശനിരക്ക് ഉയർത്തുന്നതിന്റെ തോത് കുറക്കുമെന്ന് യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവിന്റെ പ്രഖ്യാപനവും സ്വർണവിലയെ സ്വാധീനിക്കുന്നു.സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും സ്വർണവില ഉയർന്നിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി കേരളത്തിൽ സ്വർണവില ഉയരുകയാണ്.

 

വിഴിഞ്ഞത്തെ കലാപം ആർക്കുവേണ്ടി? സമരത്തിന്റെ പേരിലെ അക്രമങ്ങൾ

https://www.facebook.com/varthatrivandrumonline/videos/540715317536458