ബാലരാമപുരം∙ നിയമസഭാ സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ. അമ്മയുടെ സഹോദരിയിൽ നിന്ന് 81.15 ലക്ഷം രൂപ തട്ടിയെടുക്കുകയും വ്യാജ രേഖകൾ ചമച്ച് കബളിപ്പിക്കുകയും ചെയ്ത ദമ്പതികളിൽ മലയിൻകീഴ് തലയ്ക്കൽ കൊട്ടറക്കുഴി ബ്രിട്ടാസ് ഹൗസിൽ മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരൻ ഷൈജിൻ ബ്രിട്ടോ(39)യെ ബാലരാമപുരം പൊലീസ് പിടികൂടി.രാമപുരം സുകുമാര വിലാസിൽ അംബികയുടെ പരാതിയിലാണ് അറസ്റ്റ്. ഷൈജിൻ ബ്രിട്ടോയുടെ അമ്മയുടെ സഹോദരിയാണ് അംബിക. കേസിലെ രണ്ടാം പ്രതി ഷൈജിൻ ബ്രിട്ടോയുടെ ഭാര്യ രാജി തോമസ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്.ബ്രിട്ടോയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിൽ കഴിയുകയായിരുന്നു.
മുതിർന്ന സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേരിൽ വ്യാജ സീലും നിയമന ഉത്തരവും ഉണ്ടാക്കിയാണ് കബളിപ്പിക്കൽ നടത്തിയിരിക്കുന്നത്.ആശ്രിത നിയമനം വഴി സെക്രട്ടേറിയറ്റിൽ എഡ്യൂക്കേഷൻ വകുപ്പിൽ ജോലിയിൽ കയറിയ ഇയാൾ അവിടെ സ്ത്രീകൾക്ക് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചിരുന്നു.
തുടർന്നാണ് പിരിച്ചുവിട്ടത്. വിജിലൻസിൽ സിഐ ആണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ബാലരാമപുരം പൊലീസ് ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോഴും വിജിലൻസ് സിഐ ആണെന്നാണ് പറഞ്ഞത്.2021 ഏപ്രിൽ 21 മുതൽ 2022 ഫെബ്രുവരി 7 വരെ പലപ്പോഴായി പണം വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി. അംബികയുടെ മകൻ ജിതിൻ ജോണിന് അസിസ്റ്റന്റ് നിയമനം ലഭിക്കുന്നതിന് അവിടെ പലർക്കായി തുക നൽകണമെന്നുപറഞ്ഞാണ് പണം കൈപ്പറ്റിയത്.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020