എസ്.ഡി.പി.ഐയുടെ പതാകയെന്ന് കരുതി പോർച്ചുഗൽ പതാക കീറിയ ബിജെപി ക്കാരന് ഫാൻസിൻ്റെ മർദ്ദനം.എസ്.ഡി.പി.ഐയുടെ പതാകയെന്ന് കരുതി കണ്ണൂർ പാനൂരിൽ ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകൻ പോർച്ചുഗൽ പതാക കീറിയ സംഭവം വൻ വൈറലായിരുന്നു. പറങ്കിപ്പടയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് പ്രദേശത്ത് ആരാധകർ കെട്ടിയ പോർച്ചുഗൽ പതാകയാണ് കഴിഞ്ഞദിവസം ദീപക് എന്ന ആർ.എസ്.എസുകാരൻ നശിപ്പിച്ചത്. അതിനുപിന്നാലെ, ഇയാളെ പോർച്ചുഗൽ ഫാൻസുകാർ ചോദ്യം ചെയ്തതും മർദിച്ചതും. ക്രൂരമായി മർദിച്ചുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദനമേറ്റ് ചോരയൊലിപ്പിച്ച്, തലയിൽ തുന്നിക്കെട്ടി ആശുപത്രിയിൽ ഇരിക്കുന്ന ഫോട്ടോ സഹിതമാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് ഈ വിവരം പരക്കുന്നത്.
എന്നൽ ഈ ഫോട്ടോയിൽ കാണുന്നത് വേറൊരു വ്യക്തി ആണ്. പാനൂർ വൈദ്യർ പീടികയിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് പതാക കീറിയത്. പോർച്ചുഗൽ ആരാധകർ കെട്ടിയ പതാക രാത്രി ഏഴ് മണിയോടെ പ്രത്യേകിച്ച് കാരണമൊന്നുംകൂടാതെ വലിച്ച് കീറി നശിപ്പിക്കുകയായിരുന്നു. സംഭവം നേരിൽകണ്ട ചിലർ കാമറയിൽ പകർത്തി പ്രചരിപ്പിച്ചു. ഇത് കണ്ട പോർച്ചുഗൽ ആരാധകർ എത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, എസ്.ഡി.പി.ഐയുടെ പതാക കീറിയതിന് നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത് എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതുകേട്ട ആരാധകരും ഞെട്ടി. യുവാവ് പോര്‍ച്ചുഗലിന്‍റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ദീപക് എലങ്കോട് എന്നയാളാണ് പതാക കീറിയതെന്നും ഇയാൾ ബി.ജെ.പി പ്രവർത്തകനാണെന്നും പൊലീസ് പറയുന്നു. മദ്യലഹരിയിലായിരുന്നു ഇയാളുടെ അതിക്രമം. കീറിയ ശേഷമാണ് അത് പോര്‍ച്ചുഗല്‍ പതാകയായിരുന്നു എന്ന് ഇയാള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരാധകരും ഇയാളും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായിരുന്നു. ഇയാള്‍ക്കെതിരേ പൊതുശല്യം ഉണ്ടാക്കിയതിന് കേസെടുത്തതായും പാനൂര്‍ പോലീസ് അറിയിച്ചു.
ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി
https://www.facebook.com/varthatrivandrumonline/videos/864057701704243