പാറശ്ശാല സി.ഐക്ക് സ്ഥലം മാറ്റം

0
56

പാറശ്ശാല സി.ഐ ഹേമന്ദ്കുമാറിനെ വിജിലൻസി​ലേക്ക് മാറ്റി. ഷാരോൺ വധക്കേസിൽ സി.ഐ വാട്സ് ആപ് വഴി ഓഡിയോ സന്ദേശം പ്രചരിപ്പിച്ചത് വിവാദമായിരുന്നു.

മാത്രമല്ല, കേസന്വേഷണത്തിൽ പാറശ്ശാല പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിരുന്നതായും ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം എന്നാണ് സൂചന.