പേരൂർക്കടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

0
39

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. പേരൂർക്കട മണ്ണാമ്മൂല പാലത്തിനു സമീപം തിങ്കളാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. കാറിൽനിന്ന് തീയും പുകയും ഉയർന്നതോടെ കാർ ഓടിച്ചിരുന്ന വിപിൻ വേണു വാഹനം നിർത്തി പുറത്തിറങ്ങി. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ്‌ സംഘവും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.