വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് ജ്യൂസ് കുടിച്ചു യുവാവ് മരിച്ച സംഭവത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
60

തിരുവനന്തപുരം ∙ വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജൂസും കുടിച്ച് അവശനായി പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജ് മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവിൽ പാറശാല പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വിശദമായ അന്വേഷണം നടക്കുമെന്നും മരണകാരണം കണ്ടെത്താൻ ആരോഗ്യവിദഗ്ധരുടെ സംഘം രൂപീകരിക്കുമെന്നും റൂറൽ എസ്പി: ഡി.ശിൽപ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് 14നാണ് ഷാരോൺ കഷായവും ജൂസും കുടിക്കുന്നത്. അന്നു രാത്രി ആശുപത്രിയിൽ ചികിത്സ തേടി. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി 25നാണ് മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. പെൺകുട്ടിയുടെ വീട്ടുകാർ പാനീയത്തിൽ ആഡിഡ് ചേർത്തു നൽകി എന്നാണ് കുടുംബത്തിന്റെ ആരോപണം.‌

https://www.facebook.com/varthatrivandrumonline/videos/507800177879716/?flite=scwspnss

 

പെൺകുട്ടിയും ഷാരോണും തമ്മിൽ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാർക്ക് ബന്ധത്തോട് എതിർപ്പായിരുന്നു. നെയ്യൂരിലെ സ്വകാര്യ കോളജിലെ അവസാന വർഷ ബിഎസ്‍സി റേഡിയോളജി വിദ്യാർ‌ഥിയായിരുന്നു ഷാരോൺ. കൂടുതൽ അന്വേഷണത്തിലൂടെയേ ആരോപണങ്ങൾ ശരിയോ എന്നു വ്യക്തമാകൂ എന്ന് എസ്പി അറിയിച്ചു.

സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഷാരോൺ കഷായം രുചിച്ചു നോക്കിയതിന്റെ പിറ്റേന്നു തൊണ്ടവേദന അനുഭവപ്പെട്ടു. 16ന് ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി. ‌ആരോഗ്യസ്ഥിതി മോശമായതോടെ 17ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കഷായം കഴിച്ച വിവരം ഈ സമയങ്ങളിലൊന്നും ഷാരോൺ പറഞ്ഞിരുന്നില്ല. 20ന് മജിസ്ട്രേറ്റും 21നും പൊലീസും മൊഴി രേഖപ്പെടുത്തിയെങ്കിലും ആർക്കെതിരെയും പരാതി പറഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

പാറശാലയിൽ ജ്യൂസ് കുടിച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട യുവാവിന്റെ പെൺസുഹൃത്തിന്റെ ഫോൺസംഭാഷണം; പൂർണരൂപം

https://www.facebook.com/Varthatrivandrumlive/videos/424761356497327

 

തലസ്ഥാന നഗരം നീലച്ചിത്ര നിർമ്മാണത്തിലേക്ക് വഴിമാറുന്നോ? “Yesssma” വെബ്സീരിസിനെതിരെ ഉയരുന്ന ആരോപണൾക്ക് പിന്നിലെ സത്യമെന്ത്?

https://www.facebook.com/varthatrivandrumonline/videos/5479479532101570