തിരുവനന്തപുരം∙ കുറവൻകോണത്ത് അർധരാത്രിയിൽ ചുറ്റികയുമായി എത്തി പൂട്ട് തകർത്ത് മോഷണശ്രമം. മോഷ്ടാവിന്റെ ചിത്രങ്ങൾ വീട്ടിലേയും സമീപത്തെയും സിസിടിവികളിൽ പതിഞ്ഞു. കുറവൻകോണം വിക്രമപുരം കുന്നിൽ അശ്വതി വീട് എസ്. രമേശിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്. വീടിനു പുറത്തേക്കുള്ള വഴിയിലെ ക്യാമറ കള്ളൻ തുണിയിട്ട് മൂടിയെങ്കിലും വീടിന്റെ ഒന്നാം നിലയിലെ രഹസ്യ ക്യാമറയിൽ ചിത്രം പതിഞ്ഞു. അതിൽ മുപ്പതു വയസ്സു പ്രായം തോന്നിക്കുന്ന താടിയുള്ള ഒരാളുടെ ചിത്രമാണുള്ളത്.
നല്ല രീതിയിൽ വസ്ത്രധാരണം ചെയ്തിട്ടുണ്ട്. രാത്രി പത്തോടെ എത്തി നിരീക്ഷണം നടത്തി മടങ്ങി. തുടർന്ന് രാത്രി ഒരുമണിക്കു തിരികെ എത്തി. മതിൽ ചാടി കടന്ന് ടെറസിലെ ഗ്രില്ലിന്റെ പൂട്ട് അടിച്ചു പൊട്ടിച്ച് അകത്ത് കയറാൻ ശ്രമിച്ചു. എന്നാൽ കതകിനു പുറകിൽ ഇരുമ്പ് റോഡ് സ്ഥാപിച്ചിരുന്നതിനാൽ അതിനു കഴിഞ്ഞില്ല. പിന്നീട് ഒന്നാം നിലയിലെ ഗ്രിൽ പൊട്ടിക്കാൻ ശ്രമിച്ചു. ഇതും നടക്കാതെ വന്നതോടെ മോഷണശ്രമം ഉപേക്ഷിച്ച് കള്ളൻ സ്ഥലം വിട്ടു. സംഭവത്തിൽ രമേശ് പേരൂർക്കട പൊലീസിൽ പരാതി നൽകി.
തലസ്ഥാന നഗരം നീലച്ചിത്ര നിർമ്മാണത്തിലേക്ക് വഴിമാറുന്നോ? “Yesssma” വെബ്സീരിസിനെതിരെ ഉയരുന്ന ആരോപണൾക്ക് പിന്നിലെ സത്യമെന്ത്?
https://www.facebook.com/varthatrivandrumonline/videos/5479479532101570