മെൽബൺ: ആൾറൗണ്ട് മികവുമായി ഹാർദിക് പാണ്ഡ്യയും തകർപ്പൻ ബാറ്റിങ്ങുമായി മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും നിറഞ്ഞാടിയപ്പോൾ ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശകരമായ ജയം. അവസാന പന്തിലാണ് ഇന്ത്യ അയൽക്കാരിൽനിന്ന് ജയം പിടിച്ചെടുത്തത്.
160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വൻ തകർച്ചയോടെയാണ് തുടങ്ങിയത്. ഏഴാം ഓവർ ആയപ്പോഴേക്കും 31 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടമായി. ഓപണർമാരായ കെ.എൽ രാഹുൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ നാല് റൺസ് വീതമെടുത്ത് പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 15ഉം അക്സർ പട്ടേൽ രണ്ടും റൺസെടുത്ത് മടങ്ങി. ഇതിന് ശേഷമാണ് കോഹ്ലി-പാണ്ഡ്യ കൂട്ടുകെട്ട് പിറന്നത്. കോഹ്ലി 53 പന്തിൽ 82 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ മികച്ച പിന്തുണ നൽകിയ പാണ്ഡ്യ 37 പന്തിൽ 40 റൺസുമായി മടങ്ങി.
അവസാന ഓവറിൽ 16 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഇതിനിടെ ഒരു റൺസെടുത്ത ദിനേശ് കാർത്തിക്കിനെയും നഷ്ടമായതോടെ ഇന്ത്യ സമ്മർദത്തിലായി. അവസാന പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസായിരുന്നു. എന്നാൽ, പാക് ബൗളർ മുഹമ്മദ് നവാസ് വൈഡ് എറിഞ്ഞതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. അവസാന പന്തിൽ രവിചന്ദ്ര അശ്വിൻ വിജയറൺ അടിച്ചെടുക്കുകയായിരുന്നു. പാകിസ്താനു വേണ്ടി ഹാരിസ് റഊഫ് മുഹമ്മദ് നവാസ് എന്നിവർ രണ്ടു വിക്കറ്റു വീതവും നസീം ഷാ ഒന്നും വിക്കറ്റെടുത്തു. അക്സർ പട്ടേൽ റൺഔട്ടാവുകയായിരുന്നു.
മോൺസ്റ്ററായി മോഹൻലാൽ || MONSTERS MOVIE REVIEW
https://www.facebook.com/varthatrivandrumonline/videos/430567859236651