പാലോട് : പരാതി അന്വേഷിക്കാനെത്തിയ ലോക്ക് ഡൗൺ പട്രോളിംഗിലെ ഗ്രേഡ് എസ് ഐ ഹുസൈന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘത്തെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത പാലോട് ആര്യാ ആശുപത്രിക്ക് സമീപം ഷീബാ കോട്ടേജിൽ അലക്സ് അലക്സാണ്ടർ (54) , മകൻ ആന്റണി അലക്സാണ്ടർ (24) എന്നിവരെ പാലോട് എസ്.ഐ സതീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു. ഇതിനിടെ പരിക്ക് പറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ പാലോട് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ പൊലീസിനെ അക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും കേസെടുത്ത് ഇവരെ കോടതിയിൽ ഹാജരാക്കി.