
ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ മൂന്നു ബസുകള്‍ കത്തി നശിച്ച വിഷയത്തില്‍ ദുരൂഹതയുണ്ടെന്ന് അധികൃതർ അറിയിച്ചു.ബസുകള്‍ മനഃപൂർവ്വം ആരോ തീയിട്ടതാണോ എന്നതാണ് സംശയം.ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസുകള്‍ കത്തി നശിച്ചത് ഇന്ന് പുലർച്ചെയാണ്. ഒരു ബസ് ഭാഗികമായും കത്തി നശിച്ചു. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാസേന എത്തിയതും തീ അണച്ചതും.സ്‌കൂളില്‍ സംഭവം നടക്കുമ്ബോള്‍ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. സ്‌കൂള്‍ കോമ്ബോണ്ടില്‍ തന്നെയുണ്ടായിരുന്നു ഒരു ടെമ്ബോ ട്രാവലറാണ് ബസിലേക്ക് ഇടിച്ചു കയറ്റിയിരിക്കുന്നത്. ഇതിന് ശേഷമായിരിക്കാൻ തീയിനോട്ടത് എന്നാണ് പോലീസ് സംശയം.
