തിരുവനന്തപുരത്ത് ബെവ്കോ ഔട്‌ലെറ്റിലെ രണ്ടു ജീവനക്കാർ നിരീക്ഷണത്തിൽ.

0
1261

തലസ്ഥാനത്ത് രണ്ടാമത്തെ ബെവ്കോ ജീവനക്കാരനും കൊവിഡ് നിരീക്ഷണത്തിൽ. പവർഹൗസ് റോഡിലെ ബെവ് കോ ഔട്ട് ലെറ്റിലെ ഒരു ജീവനക്കാരനാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇദ്ദേഹത്തിന് പനി ബാധിച്ചു. ഈ സാഹചര്യത്തിലാണ് ജീവനക്കാരൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

തലസ്ഥാനത്തെ ബെവ്കോ ജീവനക്കാരിയെ കൊവിഡ് 19 നിരീക്ഷണത്തിലാക്കിയ വാർത്ത രാവിലെ പുറത്തുവന്നിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ കൊവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.