തിരുവനന്തപുരം: മകളാണെന്ന അവകാശവാദവുമായി വന്ന യുവതിയെ വൃദ്ധന്‍ തലയ്ക്ക് അടിച്ചതിനെത്തുടര്‍ന്ന് പരുക്കേറ്റ യുവതി മരിച്ചു. മുല്ലശ്ശേരി സ്വദേശി സരിതയാണ് മരിച്ചത്. സരിതയെ തലക്കടിച്ച നെടുമങ്ങാട് സ്വദേശി വിജയകുമാരന്‍ നായര്‍ ഇന്നലെ തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. വിജയകുമാരന്‍ നായരാണ് തന്റെ അച്ഛനെന്നവകാശപ്പെട്ട് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സരിത സ്ഥിരമായി വിജയകുമാരന്‍ നായരുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച് മാസങ്ങളായി തര്‍ക്കങ്ങളും നടന്ന് വന്നിരുന്നതാണ്. നെടുമങ്ങാട് പൊലിസിന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടന്നിരുന്നതാണ്.
ഗുരുതരമായി പരിക്കേറ്റ സരിതയെ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായി സരിത ഇന്ന് മരിക്കുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷം വിജയകുമാരന്‍ നായര്‍ ഒരു ഓട്ടോ വിളിച്ച് സഹോദരന്റെ വീട്ടിലെത്തി. അവിടെ വച്ച് ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.