കടയ്ക്കാവൂർ: കടയ്ക്കാവൂർ ഭജനമഠം കവി നിവാസിൽ കമലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. വീടിന്റെ ജനൽ ചില്ലകളും വീട്ടിലുണ്ടായിരുന്ന ബൈക്കും ആണ് അടിച്ചു തകർത്തത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ സംഘം രക്ഷപ്പെട്ടു. കാറിൽ വന്നവരാണ് അക്രമണം ഉണ്ടാക്കിയതെന്ന് അയൽവാസികൾ പറഞ്ഞു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു