സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

0
73

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പത്താം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു. ഔദ്യോഗിക ​വെബ്​സൈറ്റായ cbseresults.nic.in ലൂടെ ഫലമറിയാം.

cbse.gov.in ​അല്ലെങ്കിൽ cbse.nic.in വെബ്​സൈറ്റുകളിലൂടെയും ഫലമറിയാനാകും. കൂടാതെ ഐ.വി.എസ്​, എസ്​.എം.എസ്​, ഡിജിലോക്കർ, ഉമാങ്​ ആപ്​ വഴിയും ഫലം ലഭ്യമാകും. digilocker.gov.in ലൂ​ടെ വിദ്യാർഥികൾക്ക്​ മാർക്ക്​ ഷീറ്റും സർട്ടിഫിക്കറ്റും ലഭിക്കും.

ഇത്തവണ പരീക്ഷ നടത്താതെയാണ് ഫലം പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ മാർക്കിൽ അതൃപ്തിയുള്ള വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷയ്ക്കായി അപേക്ഷിക്കാൻ അവസരം ഉണ്ടാകും. ഇതിനുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും.

20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താംക്ലാസ് ഫലത്തിനായി കാത്തിരുന്നത്. പരീക്ഷകൾ റദ്ദാക്കപ്പെട്ടതിനാൽ, വിദ്യാർത്ഥികളെ അവരുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രകടനത്തെ അടിസ്ഥാനമാക്കി പ്രാക്ടിക്കൽ, യൂണിറ്റ് ടെസ്റ്റുകൾ, പ്രീ-ബോർഡുകൾ, മിഡ് ടേമുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഫലം തയ്യാറാക്കിയത്. പരീക്ഷയില്ലാതെ പത്താം ക്ലാസിലെ ഫലങ്ങൾ ഇതാദ്യമായാണ് ബോർഡ് പ്രഖ്യാപിക്കുന്നത്