വനിതാഡോക്ടർറെ മയക്കി പണവും സ്വർണവും കവർന്ന വീട്ടുജോലിക്കാരി അറസ്റ്റിൽ

0
1073

തിരുവനന്തപുരം: വനിതാ ഡോക്ടറെ ഉറക്കഗുളിക കൊടുത്ത് മയക്കി സ്വർണ്ണവും പണവും മോഷ്ടിച്ച വീട്ടുജോലിക്കാരി പോലീസ് പിടിയിൽ പത്തനംതിട്ട വാളിക്കോട് നേടിയപുരം കമ്മഞ്ചേരിൽ വീട്ടിൽ രഞ്ജന തോമസിനെ (44)ആണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ് ചെയ്തത്. കഴിഞ്ഞ 12 ന് രാവിലെ 11 ആയിരുന്നു സംഭവം.

ഉള്ളൂരിൽ താമസിക്കുന്ന വനിതാ ഡോക്ടറുടെ വീട്ടിൽ ഹോം നഴ്സായി വീട്ടുജോലികൾ ചെയ്തു വന്നിരുന്ന രഞ്ജനാ തോമസ് ചായ യിൽ ഉറക്ക ഗുളിക കലക്കി ഇതിന് പിന്നാലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ വളയും 1500 രൂപയും മോഷ്ടിച്ചു കടന്നുകളഞ്ഞു. കഴിഞ്ഞദിവസം ജവഹർ നഗറിലെ വാടക വീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് മോഷ്ടിച്ചെടുത്ത സ്വർണ്ണ പണയം വെച്ച സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY

[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]