ആറ്റിങ്ങൽ: പൂവൻപാറ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്കൂബാ ഡൈവിംഗ് ടീമിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ ടീം അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 :30 ഓടെയാണ് മൃതദേഹം ആറ്റിൽ പൊങ്ങിക്കിടക്കുന്നത് ആയി വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ ടീം ഫയർഫോഴ്സ് സ്കൂബ ഡൈവിംഗ് ടീമിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതശരീരം കരയ്ക്ക് എത്തിച്ചത്. തുടർനടപടികൾക്കായി മൃതശരീരം പോലീസ് ഏറ്റുവാങ്ങി. ഇതുവരെ മരിച്ചതാരെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.