സംസ്ഥാന ബജറ്റ് 2021 ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കുന്നു

0
942

തിരുവനന്തപുരം :ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചു. പാലക്കാട് ജില്ലയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത ചൊല്ലിയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. കൊറോണ പോരാട്ടത്തിന്റെ നേട്ടങ്ങൾ പരാമർശിച്ചു കൊണ്ടായിരുന്നു ധനമന്ത്രി പ്രസംഗം ആരംഭിച്ചത്.കൊറോണ പ്രതിസന്ധി നേരിടാൻ കഴിഞ്ഞെന്നും പ്രതിസന്ധി അവസരങ്ങളുടെ മാതാവായിരുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു. കൊറോണ പോരാളികളെയും അദ്ദേഹം അഭിനന്ദിച്ചു.

ക്ഷേമപെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികമായി അനുവദിക്കും. 8 ലക്ഷം തൊഴിൽ അവസരങ്ങൾ ഈ വർഷം ഉണ്ടാകും. ആരോഗ്യ വകുപ്പിൽ 4000 തസ്തിക സൃഷ്ടിക്കും. 15000 കോടിയുടെ കിഫ്ബി പദ്ധതികൾ നടപ്പ് സാമ്പത്തിക വർഷം പൂർത്തിയാകും. 4530 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം ഉടൻ പൂർത്തിയാക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു.

പ്രവാസി ക്ഷേമത്തിനായി സർക്കാർ 180 കോടി ചെലവഴിച്ചു. കഴിഞ്ഞ സർക്കാർ 68 കോടി മാത്രമാണ് പ്രവാസി ക്ഷേമത്തിനായി ചെലവഴിച്ചത്. വർക്ക് നിയർ ഹോം പദ്ധതിയ്ക്കായി 20 കോടി രൂപ സംസ്ഥാന സർക്കാർ നീക്കിവെച്ചു. റബ്ബറിന്റെ താങ്ങുവില 170 ആക്കി. നാളികേരം സംഭരണ വില 27 രൂപയിൽ നിന്നും 32 ആയി വർധിപ്പിച്ചു. നെല്ലിന്റെ താങ്ങുവില 28 ആക്കി.




കമ്പനികൾക്ക് ജീവനക്കാരെ കണ്ടെത്താൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആവിഷക്കരിക്കും. കമ്പ്യൂട്ടറുകൾ വാങ്ങാനാടക്കം വായ്പകൾ അനുവദിക്കും. കെ ഡിസ്‌ക് പ്ലാറ്റ്‌ഫോം വഴി 50 ലക്ഷം അഭ്യസ്ത വിദ്യർക്ക് പരിശീലനം നൽകും.

കമ്പനികൾക്ക് ജീവനക്കാരെ കണ്ടെത്താൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആവിഷക്കരിക്കും. കമ്പ്യൂട്ടറുകൾ വാങ്ങാനാടക്കം വായ്പകൾ അനുവദിക്കും. കെ ഡിസ്‌ക് പ്ലാറ്റ്‌ഫോം വഴി 50 ലക്ഷം അഭ്യസ്ത വിദ്യർക്ക് പരിശീലനം നൽകും. അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി രൂപ അനുവദിച്ചു. സർവ്വകലാശാല പശ്ചാത്തല സൗകര്യ വികസനത്തിന് 2000 കോടിയും അനുവദിച്ചു. കോളജുകളിൽ 10 ശതമാനം സീറ്റ് വർധനവും പ്രഖ്യാപിച്ചു. ഈ വർഷം കോളേജ് തുറക്കുമ്പോൾ ഇരുപതിനായിരത്തിലധികം പേർക്ക് പുതുതായി പ്രവേശനം ലഭിക്കും. കോളേജുകളിൽ ഉച്ചകഴിഞ്ഞ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ബാച്ചുകളും തുടങ്ങും.

കേരളം ഒറ്റക്കെട്ടായി വാണിജ്യ വിളകളെ സംരക്ഷിക്കുന്നതിന് രംഗത്ത് ഇറങ്ങേണ്ടതുണ്ട് എന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്ര ചൂണ്ടിക്കാട്ടി. റബ്ബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. നാളികേരത്തിന് താങ്ങുവില ഉയര്‍ത്തണം. വര്‍ധിക്കുന്ന ഇറക്കുമതി സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ മറ്റ് വാണിജ്യ വിളകള്‍ക്ക് കൂടി താങ്ങുവില പ്രഖ്യാപിക്കണം എന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

ക്ഷേമ പെൻഷനിൽ വർധനവുണ്ടാകും. സർക്കാർജീവനക്കാരുടെ പെൻഷൻപ്രായം കൂട്ടില്ല. വർക്ക്ഫ്രം ഹോം സാധ്യതകൾ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്. ക്ഷേമപെൻഷനിലും വർധനവ് വരുത്തും. കെട്ടിടനിർമാണ അനുമതി വൈകുന്നത് പരിഹരിക്കാൻ ബദൽസംവിധാനം ഉണ്ടാക്കുന്നതും പരിഗണനയിലുണ്ട്. സൗജന്യ കിറ്റുകളുടെ വിതരണം തുടരും.



ബഡ്ജറ്റ് തീരുമാനങ്ങൾ

  • റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി
  • 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും
  • 8 ലക്ഷം തൊഴിൽ അവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കും
  • നെല്ലിന്റെ സംഭരണവില 28 രൂപ, നാളികേരത്തിന് 32 രൂപ
  • 50 ലക്ഷം പേർക്ക് നൈപുണ്യ വികസന പദ്ധതി
  •  എല്ലാവീട്ടിലും ഒരു ലാപ്ടോപ്പ് ഉറപ്പാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യം
  • ജൂൺ മാസത്തോടെ കെഫോൺ പൂർത്തിയാക്കും. 66 കോടി വകയിരുത്തി. ഇന്റർനെറ്റ് ഹൈവേ ആരുടെയും കുത്തകയാകില്ല
  • 3.5 ലക്ഷം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം. സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ
  • സർവകലാശാലകളുടെ പശ്ചാത്തല വികസനത്തിന് 2000 കോടി ലഭ്യമാക്കും. അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോളേ ജുകൾക്ക് 1000 കോടി
    ∙∙




കടയ്ക്കാവൂർ, പാമ്പ് ചത്താൽ വാർത്ത പരുന്ത് ചാകും വരെ

[fb_plugin video href=”https://www.facebook.com/107537280788553/videos/3590097934389543″ ]