സിനിമയെ വെല്ലുന്ന രീതിയിൽ കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത്‌ കൊല്ലത്ത്‌ പിടിയിൽ

0
2400

കൊല്ലം: സിനിമയെ വെല്ലുന്ന രീതിയിൽ കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത്‌ കൊല്ലത്ത്‌ പിടിയിൽ. എറണാകുളം മുതൽ കന്യാകുമാരി വരെ നിരവധി കേസുകളുള്ള മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതാവാണ് വിനീത്‌. ചടയമംഗലത്തുനിന്ന്‌ മോഷ്‌ടിച്ച കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ്‌ ഇന്നു രാവിലെ പിടിയിലായത്‌.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ്‌ മോഷണം തൊഴിലാക്കിയ വിനീത്, ഷിന്‍സിയെ വിവാഹംചെയ്‌ത ശേഷം ഇരുവരും ചേര്‍ന്നായി മോഷണം. ആലപ്പുഴ എടത്വ സ്വദേശിയാണ് വിനീത്. പുന്നമടക്കാരിയാണ് ഷിന്‍സി. ജുവനൈല്‍ ഹോമില്‍ രണ്ടുവര്‍ഷത്തോളം ശിക്ഷയനുഭവിച്ച വിനീത് പിന്നീട് പിടിയിലായപ്പോഴൊക്കെ തടവുചാടി രക്ഷപ്പെടുകയായിരുന്നു. കഴി‍ഞ്ഞമാസം അവസാനം വിനീത്, മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ്‌ ചെയ്‌തിരുന്നു. എന്നാൽ, കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽനിന്ന്‌ വിനീതും മിഷേലും രക്ഷപ്പെട്ടു.




കോവിഡ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടതിനുശേഷം മാത്രം 20 കവർച്ചകളാണ് വിവിധ സ്ഥലങ്ങളിൽ നടത്തിയത്‌. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മിഷേലിനെ തിങ്കളാഴ്ച രാവിലെ 9.30ന് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെ 1.30ന് ചെങ്ങന്നൂരിൽനിന്ന് കൊല്ലത്തേക്ക് യാത്രചെയ്യുകയായിരുന്ന വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാർ, ബൈക്കിലെത്തിയ വിനീത് തടഞ്ഞു. തുടർന്ന്‌ കാറിൽകയറി വടിവാൾ കഴുത്തിൽവച്ച് സ്വർണമാല, മോതിരം, മൊബൈൽ, ക്യാമറ എന്നിവ തട്ടിയെടുത്തു. ശേഷം ശ്രീപതിയെ ഇറക്കിവിട്ട്‌ കാറുമായി കടന്നു. പിന്നീട് കൊല്ലം ചിന്നക്കടയിൽ കാര്‍ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.

ഇതിനിടെ, കിളിമാനൂരിൽ പെട്രോള്‍ പമ്പില്‍ മുഖം മൂടി ധരിച്ചെത്തി കത്തികാട്ടി പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. കിളിമാനൂര്‍ ഇരട്ടച്ചിറ ഇന്ത്യൻ ഓയില്‍ പമ്പില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ബുള്ളറ്റ് ബൈക്കിലെത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലേയ്ക്ക് എണ്ണ അടിക്കുന്നതിനായി മറ്റൊരു വാഹനം കടന്ന് വന്നതോടെ പ്രതി രക്ഷപ്പെട്ടു. ഉടന്‍ തന്നെ വിവരം കിളിമാനൂര്‍ പൊലീസില്‍ അറിയിച്ചു തുടര്‍ന്നുള്ള അന്വഷണത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളിലായി കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പൊലീസ്സിനെ വട്ടം കറക്കിവന്ന വിനീത് പിടിയിലായത്. ചടയമംഗലത്ത് വച്ചാണ് മോഷ്ടിച്ച കാറില്‍ വരവെ വിനീത് പിടിയിലായത്.



അവാർഡിന്റെ നിറവിൽ കാക്കാരിശി നാടകത്തിന്റെ കുലപതി പരപ്പിൽ കറുമ്പൻ

[fb_plugin video href=”https://www.facebook.com/107537280788553/videos/960501161141659″ ]