ബോബി ചെമ്മണ്ണൂര്‍ മുതല്‍ രശ്മി നായര്‍ വരെയുള്ളവരെ കുറിച്ച് ആരാധകര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2 പ്രേക്ഷകര്‍ക്ക് നിരാശ നല്‍കി കൊണ്ടാണ് പാതി വഴിയില്‍ ഷോ അവസാ നിപ്പിച്ചത്. നൂറ് ദിവസം നടക്കുന്ന ഷോ കൊറോണ വന്നത് കൊണ്ടാണ് 75 ദിവസം പൂര്‍ത്തിയായതിന് പിന്നാലെ നിര്‍ത്തിയത്.
ജനുവരി അഞ്ചിന് രണ്ടാം സീസണ്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. തൊട്ട് പിന്നാലെ മൂന്നാമതൊരു സീസണ്‍ കൂടി വരികയാണെന്നുള്ള വിവരം പുറത്ത് വന്നു.ഇതോടെ ആരൊക്കെയായിരിക്കും പുതിയ സീസണിലെ മത്സരാര്‍ഥികള്‍ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി വാര്‍ത്തകളില്‍ നിറഞ്ഞ പലരുടെയും പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങളില്ലെങ്കിലും പ്രേക്ഷകര്‍ നിര്‍ദ്ദേശിക്കുന്ന മത്സരാര്‍ഥികളെ കുറിച്ച് കൂടുതല്‍ വായിക്കാം.കൊവിഡിന്റെ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് ഇന്‍ഡസ്ട്രികളില്‍ ബിഗ് ബോസ് ആരംഭിച്ചിരുന്നു.
മലയാളത്തില്‍ വൈകാതെ വരുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും 2021 ന്റെ തുടക്കത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വേദിയില്‍ വെച്ച് നടന്‍ ടൊവിനോ തോമസ് ബിഗ് ബോസ് സീസണ്‍ 3 യുടെ ലോഗോ പുറത്തിറക്കുകയും ചെയ്തു. അധികം താമസമില്ലാതെ മലയാളത്തില്‍ വീണ്ടും ബിഗ് ബോസ് എത്തുമെന്ന കാര്യം കൂടി അവതാരക ജ്യൂവല്‍ മേരി വേദിയില്‍ സൂചിപ്പിച്ചിരുന്നു.ആദ്യ രണ്ട് തവണത്തേത് പോലെ മോഹന്‍ലാല്‍ തന്നെയായിരിക്കും ഈ സീസണിലും അവതാരകന്‍.
ഫെബ്രുവരിയിലായിരിക്കും ഷോ ആരംഭിക്കാനുള്ള സാധ്യതയെന്നും അറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള കാത്തിരിപ്പ്. അതേ സമയം മൂന്നാമതും ബിഗ് ബോസ് എത്തുമ്പോള്‍ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്നാണ് അറിയാനുള്ള ആകാംഷ പങ്കുവെച്ച് ചര്‍ച്ചകള്‍ സജീവമാവുകയാണ്. പലരുടെയും പേരുകള്‍ ഇതിനകം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
രശ്മി നായര്‍, ടാന്‍സ്ജെന്‍ഡര്‍ സീമ വിനീത്, അര്‍ച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. അതേ സമയം ഇക്കാര്യത്തില്‍ വ്യക്തത ഇനിയും വന്നിട്ടില്ല. വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ പല താരങ്ങളുമാണ് കഴിഞ്ഞ സീസണില്‍ വന്നിരുന്നത്. വലിയ ജനപ്രീതി നേടാന്‍ ഓരോരുത്തര്‍ക്കും സാധിക്കുകയും ചെയ്തിരുന്നു.
“ഒരമ്മയ്ക്ക് സ്വന്തം മകനോട് ഇങ്ങനെ ചെയ്യാൻ കഴിയുമോ”? കേരളം മുഴുവൻ ചോദിച്ച ഈ ചോദ്യത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങളിലേക്ക് ഒരു അന്വേഷണം
[fb_plugin video href=”https://www.facebook.com/107537280788553/videos/121969033096591″ ]