രാജ്യത്ത് വാക്‌സിൻ വിതരണം അടുത്തയാഴ്ച മുതൽ; അഞ്ച് ലക്ഷം വാക്‌സിനുകള്‍ ആവശ്യപ്പെട്ട് കേരളം

0
404

രാജ്യത്ത് വാക്‌സിൻ വിതരണം തുടങ്ങുന്നു. ഈ മാസം 13 മുതലാണ് വാക്‌സിന് വിതരണം ആരംഭിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വാക്‌സിൻ സൂക്ഷിക്കാൻ 29,000 കോൾഡ് സ്‌റ്റോറേജുകൾ ഒരുക്കിയിട്ടുണ്ട്. നാല് മെഗാ സംഭരണശാലകൾ ഒരുക്കിയിട്ടുണ്ട്. മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങൾ ഉൾപ്പെടെയുള്ള നാലിടത്താണ് പ്രധാന സംഭരണ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. 37 വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മുൻഗണന പട്ടികയിൽ ഉള്ളവർ കോ-വിൻ അപ്പിൽ വാക്‌സിനായി രജിസ്റ്റർ ചെയ്യേണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.




അതേസമയം, വാക്‌സിൻ സ്വീകരിക്കാൻ സജ്ജമാണെന്ന് കേരളം അറിയിച്ചു. ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ വേണമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പരീക്ഷണഘട്ടങ്ങൾ പൂർത്തിയാക്കിയ കൊവിഷീൽഡ് വാക്‌സിൻ തന്നെ വേണമെന്നാണ് ആവശ്യം.

സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് ബാധിതര്‍ എറണാകുളം ജില്ലയിലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ജില്ലയിലെ ആകെ ജനസംഖ്യയുടെ 2.62 ശതമാനം പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 38 പേരില്‍ ഒരാള്‍ വീതം എന്ന തോതില്‍ കൊവിഡ് ബാധിച്ചതാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ കൊവിഡ് ബാധിച്ചത് 4,103 പേര്‍ക്കാണ്. ഇതോടെ എറണാകുളം ജില്ലയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,961 ആയി ഉയര്‍ന്നു.



മലയാളത്തിന്റെ അമ്പിളിക്കലയ്ക്ക് സപ്തതി

[fb_plugin video href=”https://www.facebook.com/107537280788553/videos/1042708606233075″ ]