മസ്‌കറ്റ് : അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാ ബംബർ മലയാളിക്ക്. മസ്‌കറ്റില്‍ ബിസിനസുകാരനായ 28കാരന്‍ കോഴിക്കോട് സ്വദേശി എന്‍വി അബ്ദുസലാമിനാണ് ബിഗ് ടിക്കറ്റിന്റെ 20 ദശലക്ഷം ദിര്‍ഹം (ഏതാണ്ട് 40 കോടി രൂപ) ലഭിച്ചത്. ബിഗ് ടിക്കറ്റിന്റെ ഏറ്റവുംവലിയ സമ്മാനമാണിത്.
കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായി മസ്‌കറ്റിലുള്ള സലാം അവിടെ ഷോപ്പിങ് സെന്റര്‍ നടത്തുകയാണ്. ഓണ്‍ലൈനിലൂടെ ഡിസംബര്‍ 29നാണ് ടിക്കറ്റ് എടുത്തത്. നാലാം തവണയാണ് ബിഗ് ടിക്കറ്റിലെ ഭാഗ്യ പരീക്ഷണം. കഴിഞ്ഞ തവണത്തെ ബംബർ വിജയി ജോര്‍ജ് ജേക്കബാണ് നറുക്കെടുത്തത്. ഇത്തവണ രണ്ടാം സമ്മാനം 30 ലക്ഷം ദിര്‍ഹം (6 കോടി രൂപയോളം) ലഭിച്ചത് മലയാളിയായ സഞ്ജു തോമസിനാണ്.
മലയാളത്തിന്റെ അമ്പിളിക്കലയ്ക്ക് ഇന്ന് സപ്തതി
[fb_plugin video href=”https://www.facebook.com/107537280788553/videos/1042708606233075″ ]